ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിൽ റിയൽ കാഷ്മീരിനെതിരെ നംദാരി എഫ്സിയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് നംദാരി വിജയിച്ചത്.
നംദാരിയ്ക്ക് വേണ്ടി സെയ്ലൻതാംഗ് ലോജം ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
ജയത്തോടെ നംദാരിയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് നംദാരി എഫ്സി.